Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും ആശങ്ക: കേരള തീരത്ത് ചക്രവാതച്ചുഴി, കനത്ത മഴ, രാത്രിയാത്രയ്ക്ക് നിരോധനം

ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്നു മുന്നറിയിപ്പ്. ഇടുക്കിയില്‍ തുടരുന്ന കനത്ത മഴയിൽ തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു.

കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു അപകടം ഉണ്ടായെങ്കിലും യാത്രക്കാരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച്‌ കളക്ടര്‍ ഉത്തരവിറക്കി.

read also: എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് മലയാളി: തില്ലങ്കേരി സ്വദേശി അറസ്റ്റില്‍

തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button