KeralaLatest NewsNews

കാലവര്‍ഷം ശക്തം, രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി

 

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രകാലാവസ്ഥ വകുപ്പും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതിനാലും ജില്ലയില്‍ അതിശക്തായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം.

Read Also : ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്‍

കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യൂ, ദുരന്തനിവാരണം, കെഎസ്ഇബി, എന്നിവ ഉള്‍പ്പെടെയുളള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നതിന് ഇളവുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button