KeralaLatest NewsNews

കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്: ഇടുക്കിയിൽ യാത്രാ നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച്ച മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കാണ് നിരോധനം. രാത്രി 7 മുതൽ രാവിലെ 6 വരെയാണ് രാത്രി യാത്ര നിരോധനം. ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിംഗിനും ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ: ലത്തീൻ അതിരൂപതയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: സ്നേഹിച്ച സ്ത്രീയെ ഗർഭിണിയാക്കി ഞാൻ വഴിയാധാരമാക്കിയിട്ടില്ല : അധ്യാപകനെതിരെ ഇന്ദുമേനോൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button