ലക്നൗ: മുസാഫര്‍നഗര്‍ കലാപത്തിലെ സുപ്രധാന കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. 18 കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ സിംഗ് മുസഫര്‍നഗര്‍ ജില്ല മജിസ്ട്രേറ്റ് രാജീവ് ശര്‍മക്ക് നിര്‍ദ്ദേശം നല്കി. യോഗി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
കേസ് പിന്‍വലിക്കാനുള്ള അനുമതി തേടി അധികൃതര്‍ കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു. ഐപിസിയിലെ സുപ്രധാന വകുപ്പുകള്‍ പ്രകാരരം ഫയല്‍ ചെയ്ത് കേസുകളാണ് പിന്‍വലിക്കുന്നത്. നേരത്തെ സ്വാധി പ്രാചിയടക്കമുള്ള ഹിന്ദു നേതാക്കളുടെ കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ റദ്ദു ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം ജില്ലാ ഭരണകൂടം തള്ളിക്കളഞ്ഞിരുന്നു.
ബി.ജെ.പി എം.പിമാരായ സഞ്ജീവ് ബാല്യാന്, ഭാരതേന്ദ്ര സിങ്ങ്, ബി.ജെ.പി എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവരടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയും മുസ്സാഫര്‍നഗര്‍ കലാപത്തില്‍ കേസുകളുണ്ട്. 2013-ല്‍ നടന്ന കലാപത്തില്‍ 60 പേര് കൊല്ലപ്പെടുകയും 40,000 പേര് ഭവനരഹിതരാവുകയും ചെയ്തിരുന്നു.
Post Your Comments