
ഇടുക്കി :സ്‌കൂളുകള്‍ ഹൈടെക്ക് ആക്കി പൊതുവിദ്യാഭ്യാസയജ്ഞത്തിന് കരുത്തുപകരുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എംഎം മണി. അതിന്റെ ഭാഗമായി പാഠ്യവിഷയങ്ങളുടെ ഉള്ളടക്കത്തിലടക്കം മാറ്റം വരുത്താനുള്ള നടപടികള്‍ ആലോചനയിലാണ്.
വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൈനാവ് ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ പഠനോത്സവം 2019ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി അധ്യക്ഷത വഹിച്ചു.
Post Your Comments