KeralaLatest NewsNews

സമൂഹത്തെ രണ്ട് വിഭാഗമാക്കി ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോണ്‍ഗ്രസും നടത്തിയതെന്ന് കോടിയേരി

ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ത്യക്ക് മുന്നില്‍ ഒരു മാതൃകയായി ഇന്ന് നിലകൊള്ളുന്നു

സമൂഹത്തെ വിശ്വാസികളും അവിശ്വാസികളുമാക്കി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാറും കോണ്‍ഗ്രസും നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനകീയ പ്രശ്‌നങ്ങളില്‍ അവസരോചിതമായി ഇടപെട്ട് നവകേരളം സൃഷ്ടിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഒരു മാതൃകയായി ഇന്ന് നിലകൊള്ളുന്നുവെന്നും കോടിയേരി പറഞ്ഞു.

മസ്‌കത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സമകാലീന രാഷ്ട്രീയത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വലിയ പ്രാധാന്യത്തോടെ കേരള സമൂഹം ഓര്‍ത്തെടുക്കേണ്ടതുണ്ട്. കേരളത്തിന്റൈ സമഗ്ര വികസനം വിവിധ മിഷനുകളിലൂടെ പുരോഗമിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button