വേളം കാക്കുനി ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പറമ്പത്ത് സാലിമാണ് പിടിയിലായത്. ഇയാൾക്കൊപ്പം പങ്കാളികളായിരുന്ന പറമ്പത്ത് മുനീര്‍, കക്കുളങ്ങര ഷംസീര്‍ എന്നിവരെ മുൻപ് പിടികൂടിയിരുന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറും ഷംസീറും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് പൊലീസിനെ കബളിപ്പിച്ച് കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
Post Your Comments