KeralaLatest News

ജയിൽ ഭക്ഷണത്തിനും തുണിത്തരങ്ങൾക്കും പുറമെ കരകൗശലവസ്തുക്കൾളും വിൽക്കാനൊരുങ്ങി ജയിൽ അന്തേവാസികൾ

തിരുവനന്തപുരം: ജയില്‍ കഫ്തീരിയയുടെയും ഫ്രീ ഫാഷനിസ്റ്റ ടെക്സ്റ്റയിലിന്റെയും പിറവിയിലൂടെയാണ് ജയിൽ അന്തേവാസികളുടെ കഴിവ് ആളുകൾ അറിഞ്ഞത്. ജയിലിന് സമീപം സ്റ്റാളുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ചപ്പാത്തിയും ചിക്കന്‍ ബിരിയാണിയും മറ്റും നല്‍കിയാണ് ജയിൽ ഭക്ഷണം നൽകിത്തുടങ്ങിയത്. ഇപ്പോൾ പൂജപ്പുര ജയിലിന് സമീപമായി ഫുഡ് ഫോര്‍ ഫ്രീഡം എന്ന പേരില്‍ കഫ്തീരിയ ജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ്. ചപ്പാത്തിക്ക് 2 രൂപയും ചിക്കന്‍ ബിരിയാണിക്ക് 60 രൂപയുമാണ് നിരക്ക്. കൂടാതെ ഇഡലി-സാമ്പാര്‍,ചില്ലി ചിക്കന്‍, മുട്ടക്കറി, വെജിറ്റബിള്‍ കറി,ജയില്‍ സ്‌പെഷ്യല്‍ ചായ, ഐസ്‌ക്രീം,കൂള്‍ഡ്രിങ്‌സ്,ബേക്കറി വിഭവങ്ങള്‍ എന്നിവയും ഇവിടെ ലഭിക്കും.

ഭക്ഷണത്തിന് പുറമെ തുണിത്തരങ്ങളും ജയിലില്‍ നിന്ന് ലഭ്യമാണ്. ഫ്രീ ഫാഷനിസ്റ്റ എന്ന പേരില്‍ ആരംഭിച്ച ടെക്സ്റ്റയില്‍ ഷോപ്പില്‍ ഷര്‍ട്ടുകളും ലേഡീസ് കുര്‍ത്തകളും ടോപ്പുകളും ലഭ്യമാണ്. കൂടാതെ വിവിധ നിറത്തിലുള്ള പാവകള്‍, പെയിന്റ് ചെയ്ത മണ്‍കുടങ്ങള്‍,നെറ്റിപ്പട്ടങ്ങള്‍ എന്നിവയും ഇപ്പോൾ വിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button