ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്റെ തിരിച്ചു വരവില്‍ കാണികളുടെ കയ്യടി നേടിയിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളെടുത്ത പാണ്ഡ്യ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിനെ വായുവില്‍ പറന്ന് ഡൈവ് ചെയ്ത് പുറത്താക്കി കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
സ്‌കോര്‍ 2 വിക്കറ്റിന് 59 എന്ന നിലയില്‍ നില്‍ക്കേ, ചാഹലിന്റെ പന്തിലാണ് പാണ്ഡ്യയുടെ കിടിലന്‍ ക്യാച്ചിന് കാണികള്‍ സാക്ഷികളായത്. കെയ്ന്‍ വില്യംസ് (28) തൊടുത്ത ഷോട്ട് മിഡ് വിക്കറ്റില്‍ പാണ്ഡ്യ ചാടി പിടിക്കുകയായിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പെട്ട് ടീമില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിന്റെയും വിലക്ക് ജനുവരി 24 നായിരുന്നു നീക്കിയത്.
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിസിസിഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടേയും വിലക്ക് ഒഴിവാക്കാന്‍ തീരുമാനമായത്.വിലക്ക് നീക്കിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇരുവര്‍ക്കും വേണമെങ്കില്‍ ടീമിലെത്താം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇക്കാര്യം സെലക്ടര്‍മാരാണ് തീരുമാനത്തിന് വിടുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ഇരുവരെയും തിരിച്ച് വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ബിസിഐയുടെ നിര്‍ദ്ദേശം.ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെയാണ് ഇരുവരും വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തിരുന്നു. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ ടീമിലെത്തിയ പാണ്ഡ്യയുടെ തിരിച്ചുവരവ് ഏതായാലും ഗംഭീരമായിരിക്കുകയാണ്.
Post Your Comments