തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരും മാനേജുമെന്റും ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എംഡി ടോമിന് തച്ചങ്കരിയെ നിലയ്ക്കു നിര്‍ത്താന്‍ പോലും ഗതാഗതമന്ത്രിക്ക് കഴിയുന്നില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിയല്ല, തച്ചങ്കരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നടപടികള്‍ തൊഴില്‍ നിയമങ്ങള്‍ പാലിച്ചുള്ളതാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി നല്കി. ഇതേ തുടര്‍ന്ന് സ്പിക്കര് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
Post Your Comments