കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലില്‍ നായകന്‍ വിനായകനാണ്. വിനായകന് പകരം തന്റെ സിനിമയില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ വേണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കുഴഞ്ഞു പോയെനെ എന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി. ചിത്രത്തിന്റെ പൂജാവേളയിലാണ് കമല്‍ മനസ് തുറന്നത്.
താരങ്ങള്‍ വേണ്ട എന്ന് നിര്‍മ്മാതാവ് പറഞ്ഞതായിരുന്നു എന്റെ ആദ്യത്തെ ആശ്വാസം. മമ്മൂക്ക വേണം, മോഹന്‍ലാല്‍ വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ കുഴഞ്ഞേനെ. കാരണം സിനിമ നീണ്ടു പോകും മൂന്നുനാല് വര്‍ഷം കാത്തിരിക്കേണ്ടി വരും.മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും പക്ഷെ സിനിമയുടെ കാര്യവുമായി ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടെ എന്നായിരിക്കും പറയുക. എന്നാല്‍ അതില്‍ എനിക്ക് അഭിമാനമാണുള്ളത്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമാണ്. കമല്‍ പറഞ്ഞു.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് കഥ. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments