കൊച്ചി : ഒരു പതിറ്റാണ്ട് മുന്‍പ് സിനിമാ മോഹം തലയ്ക്ക് പിടിച്ചിരുന്ന കാലത്ത് പ്രശസ്ഥ തിരക്കഥാകൃത്ത് ലോഹിതദാസിനെ കാണാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം വിവരിച്ച് മലയാളത്തിന്റെ യുവനടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഉണ്ണി തന്റെ അനുഭവം വിവരിച്ചത്.
മേല്‍ വിലസം തപ്പിപിടിച്ച് ലോഹിതദാസ് സാറിന്റെ വീട്ടിലെത്തിയതും പെട്ടെന്ന് ഒരു ചേച്ചി സംഭാരവുമായി പുറത്തേക്ക് വന്നതും ഉണ്ണി ഓര്‍ക്കുന്നു. അവസാനം പുമുഖത്തെ ചാരുകസേരയില്‍ വന്നിരുന്ന് ലോഹി സാര്‍ തന്നോട് തന്റെ വേഷത്തെ കുറിച്ച് ചോദിച്ചതും എന്നെ കാണാന്‍ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട…ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാല്‍ മതി ..എന്ന ഉപദേശം തന്നതും നടന്‍ ഇന്നലെയെന്നത് പോലെ ഓര്‍ക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്….
ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു
അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു ….
ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു
ലോഹി സാറിന് സഹികെട്ടു … “ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും…. “
ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു….
“ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? “അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി
ആരെയും കണ്ടില്ല അവിടെ
പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു…
ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ …
ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് …..
ഞാൻ മൈൻഡ് ചെയ്തില്ല
പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു
“ഞാനാ ലോഹിതദാസ് “
ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?
അതെന്റെ സ്വപ്നമാണ് സർ….
ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…?
എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്…
എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട…
ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി .

https://www.instagram.com/p/BtJMSFQh_n3/
Post Your Comments