ഡൽഹി : പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും ബിജെപിയിൽ നല്ല മുഖങ്ങളില്ലെന്നും മധ്യപ്രദേശ് മന്ത്രി സജ്ജന്‍ സിങ്. പ്രിയങ്കയോടു കിടപിടിക്കാന്‍ ബിജെപിയുടെ കയ്യിലുള്ളത് നടിയും എംപിയുമായ ഹേമമാലിനി മാത്രമെന്നു പറഞ്ഞ കോണ്‍ഗ്രസ് നേതാവും കൂടിയായ സജ്ജന്‍ സിങ് വിവാദത്തിലായിരിക്കുകായണ്.
മധ്യപ്രദേശിലെ മന്ത്രി സജ്ജന്‍ സിങ് വര്‍മയാണു ബിജെപി ഹേമമാലിനിയെക്കൊണ്ടു ശാസ്ത്രീയ നൃത്തം ചെയ്യിപ്പിച്ചു വോട്ടു നേടാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞത്. ‘ ദൈവം പ്രിയങ്കയെ ഇത്രയേറെ സുന്ദരിയാക്കി. അവരുടെ സ്നേഹത്തിലും ജനങ്ങളോടുള്ള ബഹുമാനത്തിലും ആ സൗന്ദര്യം പ്രതിഫലിക്കുന്നുമുണ്ട്. ബിജെപി നേതാവ് കൈലാഷ് വിജയ്വാര്‍ഗിയയുടെ പരാമര്‍ശം അരുതാത്തതാണ്. കാണാന്‍ കൊള്ളാവുന്ന മുഖങ്ങളൊന്നും ബിജെപിക്കില്ല. ആകെയുള്ളതു ഹേമ മാലിനി മാത്രം’ – സജ്ജന്‍ സിങ് വര്‍മ പറഞ്ഞു.
പ്രിയങ്ക ഗാന്ധി രാഷ്ട്രീയം ലോകത്തിൽ പ്രവേശിച്ചതിനു ശേഷം, ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ വാക്ക് പോര് ഉണ്ടാകുന്നത് പതിവാണ്. രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും കോൺഗ്രസിന് പ്രിയങ്കയുടെ പിന്തുണ ആവശ്യമാണെന്നും ബിജെപി ആരോപിച്ചു.
Post Your Comments