ന്യൂഡല്‍ഹി : പൊതുതിരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കാനുള്ള നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വന്തം ജില്ലയിലുള്ള ഉദ്യോഗസ്ഥരെയും മെയ് 2019ന് ഓരോ സ്ഥലത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെയും മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. കാലാവധി പൂര്‍ത്തിയാക്കുന്ന അന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്. സിക്കിം, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പകള്‍ക്ക് ബാധകമാകുന്നതാണ് പുതിയ നിര്‍ദ്ദേശം.
2014 ല്‍ ഒമ്പത് ഘട്ടമായിട്ടായിരുന്നു പൊതു തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇക്കുറി ഒന്‍പത് ഘട്ടമായി കുറച്ചേക്കും.
Post Your Comments