ന്യൂഡല്‍ഹി: മേജര്‍ റിസര്‍ച്ച് പ്രോജക്ട് സ്‌കീമിനു (എംആര്‍പിഎസ്) കീഴില്‍ കേരളത്തിനു ലഭിച്ചത് 2.66 കോടി മാത്രം. സര്‍വകലാശാലകള്‍ ഗവേഷണ കേന്ദ്രങ്ങള്‍ കൂടിയാക്കാന്‍ അധ്യാപകര്‍ക്കു നടപ്പാക്കിയ പദ്ധതിയാണിത്. അതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട് 15.89 കോടി രൂപ നേടി ഒന്നാമതെത്തി. അതേസമയം മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് പദ്ധതിയിലൂടെ കൂടുതല്‍ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളം അടക്കം വരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പദ്ധതിയിലെ 40 ശതമാനം ആനുകൂല്യവും ലഭിച്ചിരിക്കുന്നത്.
എംആര്‍പിഎസ്‌നു കീഴില്‍ 2016-17,2018-19 കാലത്തായി82 കോടി രൂപ ചെലവില്‍ 825 ഗവേഷണ പദ്ധതികള്‍ക്ക് യുജിസി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ 325ഉം തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം ഈ സംസ്ഥാനങ്ങള്‍ക്കായി ലഭിച്ചത് 34 കോടി രൂപയാണ്.
സര്‍വകലാശാലകളിലേയും കോളേജുകളിലേയും അധ്യാപകര്‍ക്ക്് മാനവിക-ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക-ആരോഗ്യചികിത്സ മേഖലകളിലടക്കം ഗവേഷണത്തിനുള്ള സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതിയാണിത്. വൈകാതെ മൂന്ന് പുതിയ സ്‌കീമുകള്‍ത്തു കീഴില്‍ നൂതന ഗവേഷണ പ്രോജക്ടുകള്‍ക്കു പണം അനുവദിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
Post Your Comments