Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & VacanciesLatest NewsEducation & Career

വിവിധ തസ്തികകളിൽ എയർ ഇന്ത്യയിൽ അവസരം

എയർ ഇന്ത്യയിൽ അവസരം. എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്‌തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. തുടക്കത്തിൽ അഞ്ചു വർഷത്തെ കരാർ നിയമനമാണ്. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും പകർപ്പുകളും സഹിതം ഫെബ്രുവരി 11ന് മുൻപായി Chief Maintenance Manager, Air India Engineering Services Limited, MRO- Hangar, Chakkai, Trivandrum എന്ന വിലാസത്തിൽ അയക്കണം.

എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡിൽ സ്ക്രീനർ/സെക്യൂരിറ്റി ഏജന്റ് തസ്‌തികയിൽ ജയ്പൂരിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.മൂന്നു വർഷത്തെ കരാർ നിയമനമാണ്. 29 ഒഴിവുകളുണ്ട്. ഫെബ്രുവരി എട്ടിനു മുൻപായി ഓൺലെനായി അപേക്ഷിക്കണം. ഫെബ്രുവരി 10ന് ജയ്പൂരിലാണ് ഇന്റർവ്യൂ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : airindia

shortlink

Related Articles

Post Your Comments

Related Articles


Back to top button