ദേശീയപതാകയിലെ ത്രിവര്‍ണം പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് വിറ്റ രണ്ടു പേര് മുംബൈയില്‍ അറസ്റ്റില്‍. ഹൈന്ദവ ജന്ജഗ്രി കമ്മിറ്റി എന്ന സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് ജലിന്ദര്‍ കര്ലികര്, അമര്‍ അഡ്രിഗി എന്നിവരെ ദോംബിവലിയില് നിന്ന് പിടി കൂടിയത്.
ദേശീയ പതാകയുടെ പ്രിന്റുകള്‍ ഉള്ള ടി-ഷര്‍ട്ടുകള്‍ പിടിച്ചെടുത്തുവെന്ന് ഡോംബിവലി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ വി. എം പവാര്‍ പറഞ്ഞു.
ദേശീയ പതാകയിലുള്ള മൂവര്‍ണം മറ്റിടങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. വ്യക്തിപരമയതോ വാണിജ്യപരമായതോ ആയ മറ്റ് കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Post Your Comments