ബീജിംഗ് : ഫോര്‍ഡബിള്‍ ഫോണുമായി വിപ്ലവം സൃഷ്ട്ടിക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമി. ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്റെ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഷാവോമി വക്താവ് ഡോണോവന്‍ സങ് ആണ് ട്വിറ്ററില്‍ പുറത്തുവിട്ടു. കൂടാതെ ഷാവോമി സഹസ്ഥാപകനും മേധാവിയുമായ ലിന്‍ ബിന്‍ ഫോള്‍ഡബിള്‍ ഫോണിന്‍റെ സൂചനകൾ നേരത്തെ പുറത്തു വിട്ടിരുന്നു.
https://youtu.be/w3-aDOMI6Mk
ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള സാംസങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരിയില്‍ എത്താനിരിക്കെയാണ് പുതിയ നീക്കവുമായി ഷവോമി രംഗത്തെത്തുന്നത്. പ്രോട്ടോടൈപ്പാണ് വീഡിയോയില്‍ ഷാവോമി അവതരിപ്പിക്കുന്നത്. രണ്ട് മടക്കുകള്‍ സാധ്യമാകും വിധമാണ് ഫോണിന്‍റെ രൂപകല്‍പന. അതിനാൽ ലോകത്തെ ആദ്യ ഡബിള്‍ ഫോള്‍ഡിങ് മൊബൈല്‍ഫോണ്‍ ആയി ഇതുമാറും.
ആദ്യം ടാബ് ലെറ്റിന്‍റെ വലിപ്പമുള്ള ഉപകരണം സ്‌ക്രീനിന്‍റെ രണ്ട് വശങ്ങളില്‍ നിന്നും മടക്കി സ്മാര്‍ട് ഫോണ്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കും വിധമാണ് രൂപകൽപ്പന. ഷാവോമി ഡ്യുവല്‍ ഫ്ളെക്സ്, ഷാവോമി എംഐ ഫ്ളെക്സ് എന്നീ പേരുകളിലായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ട്
Post Your Comments