ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീര്‍ത്ത്, നവയുഗം ദമ്മാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സുപ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ചരമവാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ തുടര്‍ച്ചയായി നടന്ന രക്തദാനക്യാമ്പില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.
ദമ്മാം സെൻട്രൽ ഹോസ്പിറ്റൽ പരിസരത്ത് സ്ഥിതിചെയ്യുന്ന ബ്ലഡ് ബാങ്കിൽ രാവിലെ 8 മണിക്ക് തുടങ്ങിയ രക്തദാനക്യാമ്പില്‍ രാവിലെ മുതലേ പ്രവാസികളുടെ നീണ്ട ക്യൂ ദ്രിശ്യമായി. നവയുഗം നേതാക്കൾക്കും, പ്രവർത്തകർക്കും പുറമെ ഐ.എം.സി.സി നേതാക്കളായ ഹനീഫ അറബി, മുഫീദ് കുരിയാടൻ, അബ്ദുൾ കരീം എന്നിവരും, ഒട്ടനവധി പ്രവാസികളും രക്തം ദാനം ചെയ്തു. അവധിദിനമായിട്ട് കൂടി ജനപങ്കാളിത്തം മൂലമുണ്ടായ തിരക്ക് അതിശയിപ്പിയ്ക്കുന്നതായും, മലയാളികളുടെ സാമൂഹ്യസേവനബോധം അഭിനന്ദനാർഹമാണെന്നും ബ്ലഡ് ബാങ്ക് അതികൃതർ പറഞ്ഞു.
നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്ര ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷിബുകുമാര്‍, കേന്ദ്ര വൈസ്പ്രസിഡന്റുമാരായ ജമാൽ വില്യാപ്പള്ളി, മഞ്ജു മണികുട്ടൻ, ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാർ, മേഖലാ സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തനൂർ, ബിജു വര്‍ക്കി, പദ്മനാഭൻ മണിക്കുട്ടൻ, സുമി ശ്രീലാൽ, മിനി ഷാജി, അനീഷ കലാം, നിസ്സാം കൊല്ലം, ശ്രീലാൽ, അബ്ദുൾ കലാം, നഹാസ്, ഷാജി അടൂർ, ബിനുകുഞ്ഞു, സനു മഠത്തിൽ, പ്രഭാകരന്‍ എടപ്പാള്‍ എന്നിവർ നേതൃത്വം നൽകി
Post Your Comments