Latest NewsKerala

വനിതക്ക് കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ചരിത്രമില്ല ; ഇടത് സര്‍ക്കരിന്‍റെ സ്ത്രീ സമത്വ വാദത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

തൃശ്ശൂര്‍:  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി സ്ഥാനമേറ്റിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തില്‍ സ്ത്രീസമത്വത്തില്‍ ഊന്നിയാണ് നിലപാട് എടുത്തതെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വാദത്തെ വിമര്‍ശിച്ച് കൊണ്ടാണ് പ്രധാനമന്ത്രി ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്ബോള്‍ ആണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ത്രീശാക്തീകരണ-നവോത്ഥാന നയങ്ങളെ പ്രധാനമന്ത്രി ഖണ്ഡിച്ചത്.

ശബരിമല വിഷയത്തില്‍ ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടും ഉള്ളവരാണ് യുഡിഎഫ് നേതാക്കളെന്നും അദ്ദേഹം പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button