കൊച്ചി: പ്രധാനമന്ത്രി നരേന്ദമോദി ഇന്ന് കേരളത്തില്‍ എത്തും. ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. കൊച്ചിയിലും തൃശൂരിലും നടക്കുന്ന രണ്ട് ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഉച്ചയ്ക്ക് 1.55- ഓടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ മോദി എത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്‍ഷന്‍ കോംപ്ലക്‌സിന്റെ സമര്‍പ്പണത്തിനെത്തും.
ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് രാജഗിരി കോളേജ് മൈതാനത്ത് എത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് തിരിക്കും. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കും. ശേഷം 5.50-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് മടങ്ങും.
അതേസമയം തെരഞ്ഞടുപ്പ് ഏറ്റവും അടുത്തിരിക്കുന്ന വേളയില്‍ ബിജെപി പ്രചാരങ്ങള്‍ക്ക് ചൂട് പിടിപ്പിച്ച് അണികള്‍ക്ക് ആവേശമാകാന്‍ കൂടിയാണ് മോദിയുടെ തുടര്‍ച്ചയായ കേരള സന്ദര്‍ശനം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്തി, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
Post Your Comments