തൃശൂര്‍: എന്നെ പകലന്തിയോളം എന്ത് പറഞ്ഞ് വേണെമെങ്കിലും അപമാനിച്ചോളൂ പക്ഷേ എന്‍റെ ജനതക്കും രാജ്യത്തിനായും ഞാന്‍ ചെയ്യുന്ന വികസന പ്രവൃത്തികള്‍ക്ക് ദയവായി തടസ്സം നില്‍ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ എങ്ങനെ വേണമെങ്കിലും അക്രമിച്ചോളൂ ഒരിക്കലും അഴിമതിക്കാരനെന്ന് വിളിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ എന്‍റെ ജനതയായ കര്‍ഷകരെ ഒരിക്കലും തെറ്റിദ്ധരിപ്പിക്കരുത് യുവാക്കളുടെ ഉന്നമതിക്കായി പ്രയത്നിക്കുന്നതിനും എതിര് നില്‍ക്കരുതെന്നും പ്രധാനമന്ത്രി മനസ് തുറന്നു. തൃശൂരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുമ്ബോള്‍ മോദിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. അവര്‍ രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കാന്‍ മാത്രമാണെന്നും മോദി പറഞ്ഞു.
എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോള്ളൂ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്’
ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്‍ക്കും. മോദിയോടുള്ള വെറുപ്പിന്‍റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിര്‍ത്തണം. ഇന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നതും നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments