KeralaLatest News

തൃപ്പൂണിത്തുറയില്‍ ആളില്ലാ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു :പുത്തന്‍ കാല്‍വെപ്പുമായി കെഎസ്ഇബി

കൊച്ചി : ആളില്ലാ സബ്‌സ്റ്റേഷന് സ്ഥാപിച്ച് വൈദ്യുതി രംഗത്ത് പുത്തന്‍ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കേരള വൈദ്യുതി വകുപ്പ്. കെഎസ്ഇബി തൃപ്പൂണിത്തുറയില്‍ നിര്‍മ്മിച്ച ആളില്ലാ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

ഗ്യാസ് ഇന്‍സുലേറ്റ!ഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. പൂര്‍ണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ സബ് സ്റ്റേഷന്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. വൈറ്റില 110 കെ വി സബ്‌സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. 21.75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ഇബി ഈ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിചേര്‍ക്കുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്ന പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് സര്‍ക്കാര്‍ നയം. വ്യത്യസ്തമായൊരു സബ്സ്റ്റേഷന്‍ സ്ഥാപിച്ച് വൈദ്യുതി വകുപ്പ് മികച്ച മുന്നേറ്റം ഈ രംഗത്ത് കാഴ്ച വെക്കുകയാണ്. കെഎസ്ഇബി, തൃപ്പൂണിത്തുറയില്‍ നിര്‍മ്മിച്ച ആളില്ലാ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്യാസ് ഇന്‍സുലേറ്റ‍ഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. പൂര്‍ണ്ണമായും കംപ്യൂട്ടറൈസ്ഡ് ആയ സബ് സ്റ്റേഷന്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. വൈറ്റില 110 കെ വി സബ്സ്റ്റേഷനില്‍ നിന്നും തൃപ്പൂണിത്തുറ സബ്സ്റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. 21.75 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ഇബി ഈ സബ്സ്റ്റേഷന്‍ സ്ഥാപിച്ചത്.

 

https://www.facebook.com/PinarayiVijayan/videos/2132069587123120/?__xts__%5B0%5D=68.ARAResnyB5mslSeA-D6MBsZ89_7GInjF6_tB8Z4OmAoOJ2sDfUqXHjtXWmb-mWWrgYuH70g7k8forMsgaoA6L-7VNq3cH06ARjHF0o9tC35oiD_7iNGuANucbCeNCHcBFWtXxcmMJcw7buwEPWT_kAUbXS0id8gpdGaQi1lgehYecqko04dOUwDII3_hBCeohGSbHSLdTdtIcpB1g5Bds0k2W2YTBbi2OH1FouqJ3-wlQ3HWuQxwp1byFt0yfo7N4gmmZwGxMB_UOaFvQEpzhnZI3LsSzY5lj4yYgNt7g60v0asNJpMDU–qcINIwi1ElSfA0vUtj7hi7W0mohlUHY4CBcDK1rhAQ154Vw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button