കൊച്ചി: 15കാരന്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ റാഗിംഗ് പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന് വെല്ലുവിളികളേറെ. ചാറ്റുകള്‍ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. കുട്ടിയുടെ മരണത്തില്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും ആരാണെന്നും സൂചനയില്ലാത്തതും പൊലീസിനെ കുഴക്കുകയാണ്. ജനുവരി പതിനഞ്ചിനാണ് തൃപ്പൂണിത്തുറയിലെ ഇരുപത്തി മൂന്നു നില ഫ്‌ളാറ്റിന് മുകളില്‍ നിന്ന് മിഹിര്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരന്‍ ചാടി മരിച്ചത്.
സ്‌കൂളിലെ ശുചിമുറിയില്‍ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പൊലീസിന് ആശയക്കുഴപ്പങ്ങളുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ ശുചിമുറിയില്‍ പോകുമോ എന്നാണ് ഉയരുന്ന സംശയം. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയര്‍ത്തിയാണ് കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. എന്നാല്‍ റാഗിങ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ വിശദീകരണം.
നിറത്തിന്റെ പേരില്‍ നീഗ്രോ എന്ന വിളിയും സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനവും നേരിട്ടു- അങ്ങനെ നിരന്തരമായി മാനസിക- ശാരീരിക പീഡനം ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ മിഹിര്‍ മുഹമ്മദ് നേരിട്ടിരുന്നെന്ന ഗൗരവമുളള ആരോപണമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. കുട്ടി നേരത്തെ പഠിച്ച ജെംസ് സ്‌കൂളില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് സ്‌കൂള്‍ മാറി കുട്ടിയെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തിച്ചത്. എന്നാല്‍ അവിടെയും നേരിടേണ്ടി വന്ന പീഡനമാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം കരുതുന്നു.
Post Your Comments