യുവതലമുറയ്ക്ക ഇന്ന് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്. എന്തിനധികം ടോയ്‌ലറ്റില്‍ വരെ ഫോണ്‍ ഉപയോഗിക്കുന്നവരായി മാറിയിരിക്കുകയാണ് നമ്മളില്‍ പലരും. ടോയ്‌ലറ്റില്‍ ഇരുന്ന് ചാറ്റിങ് ചെയ്യുക, ഗെയിം കളിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിമപ്പെട്ടുപോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ടോയ്‌ലറ്റിലിരുന്നുളള ഈ ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുമെന്ന് ആര്‍ക്കൊക്കെ അറിയാം?
നൂറുകണക്കിന് സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്ലറ്റില്‍ ഫോണ്‍ ഉപയോഗത്തിലൂടെ നമ്മള്‍ അറിയാതെ അടിഞ്ഞുകൂടാന്‍ സാധ്യത ഏറെയാണ്. ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയകള്‍ ഉണ്ട്. സോപ്പിട്ട് എത്ര കൈ കഴുകിയാലും ചില ബാക്ടീരിയകള്‍ നശിച്ചെന്ന് വരില്ല. ടോയ്ലറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇതുവഴി അര്‍ശസ്, രക്തധമനികള്‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
30 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ഇരുന്നാല്‍ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ ടോയ്‌ലറ്റിനുള്ളിലെ ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. മാത്രമല്ല ടോയ്‌ലറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നതുവഴി ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്.
Post Your Comments