KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ്, യുഡിഎഫ് കണ്‍വീനര്‍മാരുടെ വിജയ പ്രതീക്ഷകള്‍ ഇങ്ങനെ

രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുകയെന്ന വലിയ കടമയാണ് യുഡിഎഫിന് മുന്നിലുള്ളതെന്ന്  ബെന്നി ബെഹനാന്‍ പറഞ്ഞു

റിയാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടാകുമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഹൃസ്വ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയപ്പോഴാണ് ഇരുനേതാക്കളും മുന്നണികളുടെ തെരഞ്ഞെടുപ്പ് വിജയ പ്രതീക്ഷകള്‍ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പിലൂടെ ഒരു സര്‍ക്കാറുണ്ടാക്കുകയെന്നത് മാത്രമല്ല ലക്ഷ്യം. രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുകയെന്ന വലിയ കടമയാണ് യുഡിഎഫിന് മുന്നിലുള്ളതെന്ന്  ബെന്നി ബെഹനാന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടം കൈവരിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കണ്‍വീനര്‍ എ വിജയരാഘവന്‍. ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലന്നും കേരളത്തിലെ വിശ്വാസികളില്‍ ഭൂരിപക്ഷത്തേയും പ്രതിനിധാനം ചെയ്യുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. അതേസമയം ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടായിരുന്നു ശരിയെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button