ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അതേസമയം തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബിജെപിയിലേക്ക് പോയാല്‍ പത്തു പേര് തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു. 2008ല്‍ ബി.എസ്. യദ്യൂരപ്പ ഇത്തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചിട്ടുണ്ട്. ബിജെപി ഇത് വീണ്ടും ആവര്‍ത്തിക്കുകയാണ്. ചിലരെ പണം കൊടുത്തും ചിലരെ പദവികൊടുത്തും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ് ബിജെപി സ്വന്തം പാളയത്തിലേക്ക് ചേര്‍ക്കുന്നതെന്നും ഗാര്‍ഖെ ആരോപിച്ചു. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്കൊപ്പം ചേരുന്നതിന് ഒരു കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബി.ജെ.പി. ‘സമ്മാനം’ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ ആരോപിച്ചിരുന്നു. സമ്മാനം നിരസിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ഇക്കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. സമ്മാനം എവിടേക്കാണ് കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങള്‍ക്കുപിന്നിലെന്നും കുമാരസ്വാമി പറഞ്ഞു.
Post Your Comments