
ന്യൂഡൽഹി: മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ്റെ വിമർശനം ഉയർന്നത്.
മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു.
റഷ്യയിലെ പുടിനെ പോലെയാകും മോദിയെന്നും ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും വിഷമാണെന്നും ഖാർഗെ പരിഹസിച്ചു.
Post Your Comments