KeralaLatest News

ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്

കോഴിക്കോട് : ഹീര ഗോള്‍ഡ് ഗ്രൂപ്പിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു. ഹീര ഗോള്‍ഡ് ഗ്രൂപ്പ് കോടികള്‍ പിരിച്ചെടുത്തതു ആഫ്രിക്കയില്‍ സ്വന്തമായി സ്വര്‍ണഖനിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്. നിക്ഷേപകരെ കബളിപ്പിക്കുന്നതിനായി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

മതവിശ്വാസത്തിലൂന്നി ഹീരഗ്രൂപ്പ് നടത്തുന്ന വ്യവസായങ്ങളെക്കുറിച്ചാണു സ്ഥാപനത്തിനു വേണ്ടി കൊല്ലംകാരനായ പ്രൊഫസര്‍ സംസാരിക്കുന്നത്. ആഫ്രിക്കയിലെ ഘാനയില്‍ ഹീര ഗോള്‍ഡ് എക്‌സിമിന് സ്വന്തമായി സ്വര്‍ണ ഖനിയുണ്ടെന്നു പോലും പറഞ്ഞു. 99.99 ശതമാനം പരിശുദ്ധിയുളള സ്വര്‍ണക്കട്ടികള്‍ ലോകത്തെങ്ങും വിറ്റാണു സാമ്രാജ്യം പടര്‍ന്നു പന്തലിക്കുന്നതെന്നും പറഞ്ഞതോടെ മണിക്കൂറുകള്‍ കൊണ്ടു കോടികളാണു പിരിച്ചെടുക്കാനായത്.

ടെക്‌സ്റ്റെയില്‍സ്, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, റിയല്‍ എസ്റ്റേറ്റ്, ഗ്രാനൈറ്റ് തുടങ്ങി ഹീര ഗ്രൂപ്പിന് ഇല്ലാത്ത വ്യവസായ മേഖലകളില്ലെന്നു പറഞ്ഞും കൂടുതല്‍ നിക്ഷേപകരെ വലയിലാക്കി. തിരുപ്പതിയില്‍ പെണ്‍കുട്ടികള്‍ക്കു മദ്രസ വിദ്യാഭ്യാസം നല്‍കാന്‍ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹീര ഗ്രൂപ്പ് വ്യവസായങ്ങള്‍ ആരംഭിച്ചതെന്നും പ്രസംഗത്തില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button