ദുബായ് : ദുബായ് എക്സ്പോയുടെ പേരില്‍ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ്. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. അതിനാല്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ഇവര്‍ക്കു കൈമാറാതിരിക്കുക. എക്‌സ്‌പോയുടെ പേരിലാണ് തട്ടിപ്പുസംഘങ്ങള്‍ സജീവമായിരിക്കുന്നത്. 2 ലക്ഷം ദിര്‍ഹം ഐഫോണ്‍ 10 എന്നിവ സമ്മാനമായി ലഭിച്ചെന്നു പറഞ്ഞു പലരെയും എക്‌സ്‌പോ സംഘാടകര്‍ എന്ന വ്യാജേന ചിലര്‍ വിളിച്ചതോടെയാണു തട്ടിപ്പു പുറത്തുവന്നത്. ഇവര്‍ക്കു ഒരുവിവരവും കൈമാറരുതെന്ന് എക്‌സ്‌പോ അധികൃതര്‍ മുന്നറിയിപ്പു നല്‍കി
ഇത്തരം സന്ദേശങ്ങളും വിളികളും അവഗണിക്കണം. എമിറേറ്റസ് ഐഡി നമ്പരുകളില്‍ നിന്നു നറുക്കെടുപ്പിലൂടെയാണു വിജയികളെ കണ്ടെത്തിയതെന്നാണു തട്ടിപ്പുകാര്‍ വിശ്വസിപ്പിക്കുക. 20 പേര്‍ ഇങ്ങനെ വിജയികളായിട്ടുണ്ടെന്നാണു പലരോടും ഇവര്‍ പറഞ്ഞതെന്നാണു വിവരം. ഏതു സാഹചര്യത്തിലായാലും വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്ന് അധികൃതര്‍ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നു ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്ന സംഘത്തിലെ പലരെയും നേരത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്നു മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തിരു
Post Your Comments