തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം. വാര്‍ത്തകളില്‍ ഇടം പിടിക്കാനാണ് ഡിസിപി റെയ്ഡ് നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
ഒരു പ്രതിയേയും ഓഫീസില്‍ ഒളിപ്പിച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഒഴിവാക്കാമായിരുന്ന നടപടിക്കാണ് ഉദ്യോഗസ്ഥ മുതിര്‍ന്നത്. പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ ആരെയും റെയിഡിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്താനായില്ലെന്നുമാണ് നേതാക്കള്‍ പറയുന്നു. എവിടെ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡിനെത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ചൈത്രാ ജോണിനെതിരെ നടപടിയെടുക്കുന്നതില്‍ കടുത്ത അമര്‍ഷമാണ് പോലീസ് സേനയില്‍ ഉള്ളത്. കൂടാതെ താന്‍ ചെയ്തത് കൃത്യ നിര്‍വഹണം മാത്രമാണെന്നാണ് ഉദ്യോഗസ്ഥയുടെ വിശദീകരണം.
Post Your Comments