Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

അയ്യപ്പനെ അധിക്ഷേപിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്, കേരളത്തിന് വെളിയിലെ ഭക്തരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രിയനന്ദനൻ ഖേദം പ്രകടിപ്പിച്ചു

ന്യൂഡൽഹി: ശബരിമല ശ്രീ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനൻ ഡൽഹിയിലെ അയ്യപ്പ ഭക്തരുടെ പ്രതിഷേധ ചൂടറിഞ്ഞു. നേരത്തെ ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് രംഗത്ത് വന്നിരുന്ന പ്രിയനന്ദനൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശബരിമല അയ്യപ്പനെക്കുറിച്ച് തരംതാണ ഭാഷയിൽ അസഭ്യവർഷം നടത്തിയിരുന്നു.

ഇതിനെതിരെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്നും പ്രിയനന്ദനൻ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇന്നലെ ഡൽഹിയിലെ ഫിലിം ഡിവിഷൻ ഓഡിറ്റോറിയത്തിൽ തന്റെ ചിത്രമായ സൈലന്സറിന്റെ പ്രദർശനത്തിനെത്തിയ പ്രിയനന്ദനനെ ശരണം വിളികളുമായെത്തിയ അയ്യപ്പഭക്തർ വളഞ്ഞു. തങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയും വ്രണപ്പെടുത്തുകയും ചെയ്ത പ്രിയനന്ദനൻ മാപ്പ് പറയണമെന്ന് ഭക്തർ ആവശ്യപ്പെട്ടു.

തുടർന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും തന്റെ പോസ്റ്റ് ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ താൻ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രിയനന്ദനൻ പറഞ്ഞു.തുടർന്ന് അയ്യപ്പഭക്തർ ശരണം വിളികളുമായി മടങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button