Latest NewsKerala

കിനന്‍ന്ത്രോപോമെട്രി; ഗവർണറെ വലച്ച വാക്ക്

തിരുവനന്തപുരം: നയപ്രഖ്യാപനം വായിച്ച് മുന്നേറിയ ഗവര്‍ണര്‍ പി. സദാശിത്തെ കുഴപ്പിച്ച് ‘കിനന്‍ന്ത്രോപോമെട്രി’ എന്ന വാക്ക്. മലയാള പദങ്ങള്‍ വിളിച്ചു പറഞ്ഞ് അംഗങ്ങള്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സഹായിക്കാന്‍ ചെന്നെങ്കിലും സ്‌പീക്കറും സുല്ലിട്ടു. ശരിക്കും അര്‍ത്ഥവും ഉച്ചാരണവും കായികമന്ത്രി പറയുമെന്ന് പറഞ്ഞ് ഗവർണർ ഒടുവിൽ മുങ്ങി. ശരീരത്തിന്റെ അളവിനും ശേഷിക്കുമനുസരിച്ച്‌ വളര്‍ച്ചയ്ക്കുള്ള ചികിത്സ നിര്‍ണയിക്കുന്ന ശാസ്ത്രവിഭാഗമാണ് കിനന്‍ന്ത്രോപോമെട്രി.

തമിഴ്നാട്ടുകാരനായ ഗവര്‍ണറുടെ പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും മലയാളത്തിലായിരുന്നു.ചില വാക്കുകൾ വഴങ്ങിയില്ലെങ്കിലും അദ്ദേഹം മലയാളത്തിൽ തന്നെ പ്രസംഗിക്കുകയുണ്ടായി. ” നാളെ റിപ്പബ്ലിക് ദിനമാണ്. എല്ലാവര്‍ക്കും എന്റെ റിപ്പബ്ലിക് ദിനാശംസകള്‍” എന്ന് മലയാളത്തില്‍ തന്നെ പറഞ്ഞാണ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button