ഇ ത് സുധിയുടെ പ്രിയപ്പെട്ട സുന്ദരി ഓട്ടോയല്ല ! കളിപ്പാട്ടവുമല്ല ! അച്ഛനന്‍ മകള്‍ക്കായി നല്‍കിയ സമ്മാനമാണ് !
കളിപ്പാട്ടം വേണമെന്ന് പറഞ്ഞ തന്‍റെ മോള്‍ക്ക് പിതാവായ അച്ഛന്‍ സ്വയം നിര്‍മ്മിച്ച് നല്‍കിയത് ഒരു കുഞ്ഞന്‍ ആട്ടോറിക്ഷ. പേരോ ലാലേട്ടന്‍ അഭിനയിച്ച് തകര്‍ത്ത ഏയ് ആട്ടോ എന്ന സിനിമയിലെ പ്രധാന കഥാപാത്രം സുന്ദരി ആട്ടോറിക്ഷ. മകള്‍ പുന്നാരത്തോടെ കളിപ്പാട്ടമായി ജീപ്പ് വേണം കാറു വേണം ലോറി വേണം എന്നൊക്കെ ആവശ്യപ്പെടാറുണ്ടായിരുന്നു സ്വന്തം അച്ഛനോട്. എന്നാല്‍ പിതാവായ അരുണ്‍ ഒരു ഫുള്‍ ഓപ്ഷന്‍ ലാമ്പര്‍ട്ട നിര്‍മ്മിച്ച് കൊടുത്ത് മകളെ ഞെട്ടിച്ചിരിക്കുകയാണ് .
അറുപത് കിലോയോളം ഭാരമുള്ള ഈ കുഞ്ഞന്‍ ഓട്ടോറിക്ഷയ്ക്ക് 150 കിലോ ഭാരം വരെ ചുമക്കാനാകും. അത്മാത്രമല്ല കേട്ടോ ഒരു ആട്ടോയില്‍ ഉണ്ടാകേണ്ട എല്ലാ സംവിധാനവും സുന്ദരിയിലുണ്ട്. വെെപ്പര്‍ , റീഡിങ് മീറ്റര്‍ , മൊബെെല്‍ ചാര്‍ജിങ് പോയിന്‍റ്, അങ്ങനെ പാട്ട് കേട്ട് ആസ്വദിക്കാനുളള സൗണ്ട് സിസ്റ്റം വരേയുണ്ട്.ഇടുക്കിക്കാരനായ ലാമ്പര്‍ട്ടയുടെ നിര്‍മ്മാതാവായ അരുണ്‍കുമാര്‍ അവിടുത്തെ ജില്ലാ ആശുപത്രിയില്‍ നേഴ്സായിട്ടാണ് ജോലി നോക്കുന്നത്. കേശിനിയാണ് ഭാര്യ .
ജോലിയുടെ തിരക്കുകള്‍ക്കിടയിലും സ്വന്തം മോള്‍ക്കായി ഒരു മാസത്തോളം സമയമെടുത്താണ് അരുണ്‍ ലാമ്പര്‍ട്ട ഉണ്ടാക്കിയത്. അച്ഛന്‍ നല്‍കിയ സമ്മാനമായ കൊച്ചു സുന്ദരി ലാമ്പര്‍ട്ടയില്‍ ഒരു ചെറു പുഞ്ചിരിയോടെ രാജ്ഞിയേപ്പോലെ സവാരി ചെയ്യുന്ന ആ രംഗം ഒന്ന് കാണേണ്ട രംഗം തന്നെയാണ്.
കുറച്ച് അതിശയവും പിന്നെ മോളോടുളള അടങ്ങാത്ത സ്നേഹവും പിന്നെ വണ്ടി നിര്‍മ്മാണ മേഖലയോടുളള അരുണിന്‍റെ അഭിനിവേശവും സമാരസപ്പെടുന്നത് നമുക്ക് ആ സുന്ദരി ലാമ്പര്‍ട്ട പായുന്ന വീഥികളില്‍ കാണാം…
Post Your Comments