Latest NewsInternational

‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ തിരശീല ഉയര്‍ന്നു

പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ ന് തുടക്കമായി. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019’ കൊടിയേറിയത്. ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗര്‍ ലുലു അല്‍റായില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ടിന് സമാപിക്കും.

ഫെസ്റ്റിവലിനോടനുബന്ധിച്ചു വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും കലാപരിപാടികളും അരങ്ങേറി. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വലിയൊരു ശേഖരം ഇതിനോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഈ ദിവസങ്ങളില്‍ ഷോപ്പിങ്ങിനായെത്തുന്ന ഉപഭോക്താക്കള്‍ക്കു വിലയില്‍ പ്രത്യേക ഇളവും നല്‍കപ്പെടും. തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യത്യസ്തമായ കലാ പരിപാടികള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ അരങ്ങേറുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.

ലുലു റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, കൂടാതെ മറ്റ് നിരവധി ലുലു മാനേജര്‍മാരും ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button