ബെംഗുളൂരു: വിധാന്‍ സൗധയ്ക്ക് മുന്നില്‍ ചോളം ചുട്ടെടുക്കുന്ന എണ്‍പതുകാരിയായ ശെല്‍വമ്മ ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ സുപരിചിതയാണ്. എന്നാല്‍ ഇപ്പോള്‍ ശെല്‍വമ്മയുടെ കടയ്ക്കു മുന്നില്‍ ചുട്ടെടുക്കുന്ന രസകരമായ ചോളം തിന്നാനെത്തുന്നവരേക്കാള് അധികം ആളുകള്‍ കൂടുന്നുണ്ട്. ഇവരു ഹൈടക്ക് ചോളം ചുടല് ഇതിന് കാരണം.
സോളാര്‍ പാനലും കറങ്ങുന്ന ഫാനും ഉപയോഗിച്ച് ശെല്‍വമ്മ ഇപ്പോള്‍ ചോളം ചുടുന്നത്. ഇതു കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇപ്പോള്‍ ശെല്‍വമ്മയുടെ ഉന്തുവണ്ടിക്കു ചുറ്റും തടിച്ചു കൂടുന്നത്. സോളാര്‍ പാനലും കറങ്ങുന്ന ഫാനും അതില്‍ ചുട്ടെടുക്കുന്ന ചോളവും കണ്ട് കൗതുകത്തോടെയാണ് പലരും ഇവിടെ എത്തുന്നത്.
കനിലിലാണ് ശെല്‍വമ്മ ഇതിനു മുമ്പ് ചോളം ചുട്ടെടുത്തിരുന്നത്. എന്നാല്‍ കനല് കെടാതിരിക്കാന്‍ വീശി മടുത്ത ശെല്‍വമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ട രണ്ട് യുവാക്കളാണ് സോളാര്‍ ഫാന്‍ സമ്മാനിച്ചത്. ഇതിനോടൊപ്പം ഒരു ലൈറ്റ് കൂടി ഉള്ളതിനാല്‍ ശെല്‍വമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യാം. വിപണിയില്‍ 9000 രൂപയുള്ള ഉപകരണമാണ് യുവാക്കള്‍ നല്‍കിയത്.
അതേസമയം ചോളം ചുട്ടെടുക്കുന്നതു കാണാന്‍ കാണികളുടെ തിരക്ക് കൂടിയതോടെ കച്ചവടം കുറയ്ക്കാതെ മാറിത്തരാന്‍ പറഞ്ഞ് ശെന്വമ്മ ഇപ്പോള്‍ മടുത്തിരിക്കുകയാണ്.
Post Your Comments