UAELatest News

ജുമേറ ബീച്ചില്‍ വിസ്മയം തീർത്ത് മലയാളികള്‍

ദുബായ് : ദുബായ് ജുമേറ ബീച്ചില്‍ കടലിലെ അത്ഭുതങ്ങളും കടല്‍ത്തീരത്തിന്റെ ഭംഗിയും ചേര്‍ന്ന 56 മീറ്റര്‍ നീളമുള്ള കൂറ്റന്‍ ചിത്രം കൗതുകമാകുന്നു. മാലിന്യം മൂലം സമുദ്രജീവികള്‍ക്കുണ്ടാകുന്ന ഭീഷണിയെക്കുറിച്ചും മറ്റും ചിന്തിക്കാനും ഈ ചിത്രം സന്ദര്‍ശകരെ പ്രേരിപ്പിക്കും. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടി മലയാളിയായ ജെസ്‌നോ ജാക്ക്‌സന്റെ നേതൃത്വത്തില്‍ ആര്‍ട്ട് ഫോര്‍ യു എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ചിത്രംവരച്ചത്.

ആറ് ഇന്ത്യക്കാരും ഒരു പാകിസ്താനിയും ചേര്‍ന്ന് അഞ്ചുദിവസം കൊണ്ടാണ് കടല്‍നീലിമയെ ചുമരിലേക്ക് പകര്‍ത്തിയത്. ജെസ്‌നോ ജാക്‌സന് പുറമെ രാജീവ് നാലുകെട്ടില്‍, ബോസ് കൃഷ്ണ, എന്നിവരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികള്‍. ടിന ക്ഷേത്രപാല്‍, സൃഷ്ടി രാജ്, നാഷിഷ് ഖുറേഷി, മേഘ മഞ്ജരേക്കര്‍ എന്നിവരും കലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.

shortlink

Post Your Comments


Back to top button