Latest NewsKerala

ആചാരത്തെ മറയാക്കി ഭരണഘടനയെ മറികടക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് : മുഖ്യമന്തി

തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിക്കുന്നവർ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുകയാണെന്നു മുഖ്യമന്തി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഭരണഘടനാസംരക്ഷണസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരത്തെ മറയാക്കി ഭരണഘടനയെ മറികടക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒരു സർക്കാർ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കേണ്ടതെന്നും ആടമയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന അവകാശം നിഷേധിക്കാനുള്ള അക്രമോത്സുക നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അത്തരം ചില നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം പ്രക്ഷോഭങ്ങളെ പ്രകീർത്തിക്കാനാണു ചിലർ ശ്രമിക്കുന്നത്. ആചാരത്തെ മറയാക്കി ഭരണഘടനയെ അട്ടിമറിക്കാൻ നീക്കം ശക്തമായി നടക്കുകയാണ്. ആധുനിക കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനം യാഥാസ്ഥിതിക വിഭാഗം ഉയർത്തികൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെയാണ് വനിതാ മതിലിൽ സ്ത്രകൾ അണിനിരന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button