തിരുവനന്തപുരം : ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട ബൈക്ക് യാത്രികനായ തൊഴിലാളിക്ക് പലിശ ഉള്‍പ്പെടെ 2.63 കോടി രൂപ നഷ്ടപരിഹാരം.തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണലിന്റേതാണ് വിധി.വേളിയിലെ ‘ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ് ‘ എന്ന സ്വകാര്യ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായിരുന്ന വെള്ളെക്കടവ് പാണാങ്കര ശോഭാ ഭവനില്‍ എന്‍.എസ്.ഹരികുമാര്‍ ട്രിബ്യൂണലില്‍ വഴുതക്കാട് നരേന്ദ്രന്‍ മുഖേന നല്‍കിയ കേസിലാണ് വിധി.
സംസ്ഥാനത്തെ വാഹനാപകട കേസുകളില്‍ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.അപകടത്തില്‍പ്പെട്ട കാര്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന ‘ഐസിഐസിഐ ലൊംബാര്‍ഡ്’ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരമായി 1,99 കോടി രൂപയും കേസ് ഫയല്‍ ചെയ്ത 2015 മാര്‍ച്ച് 25 മുതല്‍ 8% പലിശയും കോര്‍ട്ട് ഫീസായി മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 17 ലക്ഷം രൂപയും ഹര്‍ജിക്കാരന് നല്‍കാനാണ് ജഡ്ജി കെ.ഇ. സാലിഹിന്റെ വിധി
Post Your Comments