തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതില്‍ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഡിസിപി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്റെ സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് മാധ്യമശ്രദ്ധ നേടാനാണ് . ‘വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താത്പര്യമുള്ള വനിതയാണ് അവരെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ സ്വഭാവം അങ്ങനെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചനയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’ – ആനാവൂര്‍ നാഗപ്പന് പറഞ്ഞു.
നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടു തലേ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആനാവൂര്‍ നാഗപ്പന് ആരോപിച്ചു.
Post Your Comments