KeralaLatest News

അമ്പിളിദേവിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ള വിവാഹവാർത്ത അമ്പരപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും പുനർ വിവാഹമാണിത്. വിവാഹവാർത്ത അറിഞ്ഞ അമ്പിളി ദേവിയുടെ ആദ്യഭർത്താവ് ലോവൽ തന്റെ സീരിയൽ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2009ലാണ് കാമറാമാൻ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം പാതിവഴിയിൽ അവസാനിച്ചു. ഇതിൽ ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ് ആദിത്യൻ. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസിൽ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്.

കടപ്പാട്: മലയാളി ലൈഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button