എറണാകുളം: ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായി വാരപ്പെട്ടിയെ പ്രഖ്യാപിച്ചു. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച മികച്ച മാതൃകയാണ് പഞ്ചായത്തിനെ പുരസ്കാരത്തിനര്‍ഹമാക്കിയത്. ഹരിത കേരളാ മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഹരിത കേരള മിഷന്‍റെയും ശുചിത്വമിഷന്‍റെയും സഹകരണത്തോടെ ‘അരുത് വൈകരുത്’ എന്ന പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി മികച്ച പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവച്ചത്. സ്ഥലം എംഎല്‍എ ആന്‍റണി ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്തിന്‍റെ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍.
പഞ്ചായത്തിലെ വീടുകളിലെ അജൈവ മാലിന്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച് പുനരുപയോഗ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു മാലിന്യനിര്‍മ്മാര്‍ജന പദ്ധതികള്‍ തുടങ്ങിയത്.
പ്ലാസ്റ്റിക് ഉപഭോഗം കുറക്കുന്നതിനായി 5500 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് തുണിസഞ്ചി വിതരണം ചെയ്തു. യോഗ്യാസ് പ്ലാന്‍റുകളും ബയോപോര്‍ട്ടുകളും കുറഞ്ഞ ചിലവില്‍ നിര്‍മിച്ചു നല്‍കി. ഭരണസ്ഥാപനങ്ങളിലെല്ലാം ഹരിത ചട്ടം നടപ്പാക്കി, സ്കൂളുകളിലെല്ലാം ജൈവവൈവിധ്യ പാര്‍ക്കുകള്‍ തുടങ്ങി എന്നിങ്ങനെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാക്കാവുന്ന വിവിധ പദ്ധതികളായിരുന്നു വാരപ്പെട്ടി പഞ്ചായത്ത് നടത്തിയത്.
Post Your Comments