ലണ്ടന്‍ : വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.
<p>ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കര്ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്.
നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള പൈപ്പര്‍ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. ഇതില്‍ സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്,മറ്റു യാത്രക്കാരൊന്നുമില്ലായിരുന്നു.
Post Your Comments