
അബുദാബി : ചരിത്ര സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ സാധിക്കുന്നത് അംഗീകാരമായാണ് യുഎഇ കാണുന്നതെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു.
സഹിഷ്ണുത വളര്‍ത്തുന്നതില്‍ യുഎഇയുടെ പ്രയത്‌നങ്ങള്‍ക്ക് ഇരട്ട പ്രചോദനമാകും മാര്‍പാപ്പയുടെ സന്ദര്‍ശനമെന്നും വ്യക്തമാക്കി. ലോക സമാധാനം ഊട്ടിയുറപ്പിക്കാനും സന്ദര്‍ശനം വഴിയൊരുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരമാണ് മാര്‍പാപ്പ യുഎഇയിലെത്തുന്നത്.
Post Your Comments