Latest NewsIndia

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ രാഹുലിന്‍റെ പുതിയ വെളിപ്പെടുത്തല്‍

ഭുവനേശ്വര്‍:  പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പൊടുന്നനെ എടുത്ത തീരുമാനമല്ലെന്നും താന്‍ ദീര്‍ഘനാളായി അവരെ ഇതിനായി നിര്‍ബന്ധിച്ചിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡിഷയില്‍ സംവാദത്തിനിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

പ്രിയങ്കയുടെ നിയമനം പത്ത് ദിവസം കൊണ്ട് കൈക്കൊണ്ട തീരുമാനമെന്ന് പ്രചരണം ശരിയല്ലെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത് . വര്‍ഷങ്ങളായി ഇക്കാര്യം പ്രിയങ്കയോട് താന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ കുട്ടികള്‍ ചെറുപ്പമായതിനാല്‍ അവരോടൊപ്പം ചെലവഴിക്കണമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു. അതിനാല്‍ പ്രിയങ്ക രാഷ്ട്രീയത്തിലേയ്ക്ക് വന്നുവെന്നും രാഹുല്‍ വിശദീകരിച്ചു.

അതേ സമയം പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കിയത് രാഹുലിന്‍റെ കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പ്രതികരിച്ചിരുന്നു.

പ്രിയങ്ക വളരെ സുന്ദരിയാണെങ്കിലും അതു കൊണ്ട് കോണ്‍ഗ്രസിന് വോട്ട് കിട്ടില്ലെന്നുമുള്ള ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രതികരണം വിവാദമായി . സ്ത്രീ വിരുദ്ധമെന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും മാപ്പു പറയില്ലെന്നാണ് ഝായുടെ നിലപാട് പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞു.

പൂജ്യം പൂജ്യവും കൂട്ടിയാല്‍ ഫലം പൂജ്യമാണെന്നും പ്രിയങ്ക വന്നതു കൊണ്ട് യു.പിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button