തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനന് നേരെ ചാണകവെള്ളമൊഴിക്കുകയും അക്രമിക്കുകയും ചെയത് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയനന്ദനന് നേരെയുള്ള അക്രമത്തെ അദ്ദേഹം അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്. ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയത്തില്‍ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പ്രിയനന്ദനന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രിയനന്ദനന്റെ പോസ്റ്റ്.
തന്നെ ഒരു സംഘം മര്‍ദ്ദിച്ചെന്നും വീടിനു മുന്നില്‍ ചാണക വെള്ളമൊഴിക്കുകയും ചെയ്തതായി പ്രിയനന്ദനന് പറഞ്ഞു.
Post Your Comments