KeralaLatest News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എം.എ ബേബി പരിഗണനയില്‍

കേരളത്തില്‍ നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഉള്ളത്

തിരുവനന്തപുരം : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്റെ സജീവ പരിഗണനയില്‍. ആലപ്പുഴയിലോ എറണാകുളത്തോ ആയിരിക്കും ബോബി മത്സരിക്കുക. നിലവില്‍ ബേബിക്ക് ഇവിടങ്ങളില്‍ വിജയ സാധ്യ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം പോളിറ്റ് ബ്യൂറോയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.

കേരളത്തില്‍ നിന്ന് നാല് പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഉള്ളത്. അതില്‍ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും, എസ് രാമചന്ദ്രന്‍ പിള്ളയും മല്‍സരിക്കില്ല. അതേസമയം എം എ ബേബിയുടെ സാധ്യത പാര്‍ട്ടി നേതൃത്വം തള്ളിക്കളയുന്നില്ല. എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം അടുത്ത പിബി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു എം.എ ബേബി. ഡല്‍ഹിയില്‍ ദേശീയ തലത്തിലെ ചുമതലകളിലാണിപ്പോള്‍ ബേബി. അതേസമയം ആലപ്പുഴ, എറണാകുളം എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന്റേതാണെങ്കിലും വിജയസാധ്യത ഉണ്ടെന്നാണ് അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button