പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പച്ചപപ്പായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ ജ്യൂസായോ അല്ലാതെയോ കഴിക്കാം. പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നു.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പച്ചപപ്പായ വളരെ നല്ലതാണ്.
പ്രമേഹരോഗികള്‍ ദിവസവും പച്ചപപ്പായ ഉപ്പിട്ട് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പച്ചപപ്പായ ജ്യൂസായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.ദഹനസംബന്ധമായ അസുഖങ്ങള്‍, മലബന്ധ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാനും പച്ചപപ്പായ കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പച്ചപപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും.
ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ ശീലമാക്കാം. പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലിയുടെ ഉപയോഗം, മദ്യപാനം ഇവയെല്ലാമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണങ്ങള്‍. ഇത് വലിയ ഒരു അളവ് വരെ നിയന്ത്രിക്കാന്‍ പപ്പായ്ക്ക് ആകും
Post Your Comments