KeralaLatest News

‘ബബിയ’ മുതല മരിച്ചിട്ടില്ല; സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തക്കെതിരെ അനന്തപുരം ക്ഷേത്ര ഭാരവാഹികള്‍

കാസര്‍കോട്: അനന്തപുരം ക്ഷേത്രത്തിലെ മുതല ബബിയ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ മൂന്നാഴ്ച മുന്‍പാണ് മുതല അപകടത്തില്‍ മരിച്ചെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത്.

പൂര്‍ണ സസ്യാഹാരിയായ മുതല ആരോഗ്യത്തോടെ ക്ഷേത്രക്കുളത്തില്‍ തന്നെ ഉണ്ടെന്നും നിരവധി ഭക്തര്‍ ദിവസം തോറും ഇതിനെ കാണാന്‍ വേണ്ടി എത്തുന്നുണ്ടെന്നും കമ്മിറ്റിക്കാര്‍ പറഞ്ഞു.

ബബിയ മരിച്ചെന്നുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ക്ഷേത്ര ഭാരവാഹികള്‍ കുമ്പള പോലീസ് സ്റ്റേഷനിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ബെംഗളൂരുവില്‍നിന്നാണ് സന്ദേശത്തിന്റെ ഉറവിടം എന്ന് കണ്ടെത്തി. നിയമപരമായ നടപടി സ്വീകരിച്ചതിനുശേഷവും വ്യാജ വാര്‍ത്ത പ്രചാരണം നടക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button