താരന്‍ ഇന്ന് ചെറുപ്പക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇതുമൂലമുള്ള മുടി കൊഴിച്ചിലാണ് പ്രധാന ടെന്‍ഷന്‍. താരന്‍ അകറ്റുന്നത് പ്രകൃതിദത്തമായ വഴിയിലൂടെയാകാം. അതിനുള്ള ബെസ്റ്റ് ടിപ്സുകളാണ് പറയാന്‍ പോകുന്നത്.
സൗന്ദര്യ വിദഗ്ദരുടെ അഭിപ്രായത്തില്‍ എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ താരന്‍ പോകുമെന്നാണ്. തേന്‍ കൂട്ടി കഴിക്കുകയോ അല്ലെങ്കില്‍ തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുകയോ ചെയ്യുന്നതും നല്ലതാണ്.
വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കാം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. വേപ്പില വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. ശേഷം രണ്ടുതുള്ളി നാരങ്ങാ നീരു ചേര്‍ക്കുക. ഈ എണ്ണ രാത്രിയില്‍ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുക.
താരന്‍ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല കോമ്പിനേഷനാണ് വേപ്പിലയും തൈരും. വേപ്പില പേസ്റ്റാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത് 15-20 മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുക.
വേപ്പിലയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേക്കുക. ഒരു ഹെയര്‍ മാസ്‌ക്ക് പോലെ. നല്ലതുപോലെ ഉണങ്ങിയ ശേഷം കഴുകി കളയുക.
വേപ്പില ഹെയര്‍ കണ്ടീഷണറായും ഉപയോഗിക്കാം. കുറച്ച് വേപ്പില എടുത്ത് തിളപ്പിക്കുക. മുടിയില്‍ ഷാംമ്പു ഇട്ട് കഴുകിയതിനു ശേഷം തണുത്ത വേപ്പില ഈ മിശ്രിതം ഉപയോഗിച്ച് കഴുകാം. ആയുര്‍വേദ വിധി പ്രകാരം വേപ്പില ദിവസവും ഉപയോഗിക്കുന്നത് മുടിയെ സംരക്ഷിക്കാന്‍ സഹായിക്കും.
Post Your Comments